മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻെറ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഒക്ടോബര്‍ 2

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ക്ലമന്റ് ഫ്രാൻ‌സിസിന്റെ നേതൃത്വത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്, ബസ് കാത്തിരിപ്പു കേന്ദ്രം വൃത്തിയാക്കി.  മാത്രമല്ല സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്തതോടെയുളള മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം - പുതുയുഗ ശുചിത്വ കേരളം - ഭാഗമായി കേരളത്തെ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ പുതുയുഗത്തിലേക്ക് നയിക്കുന്ന ജനകീയ ക്യാമ്പയിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം രാവിലെ 10.30ന് 
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ക്ലമന്റ് ഫ്രാൻ‌സിസ് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഫിജിന അധ്യക്ഷ ആയി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ തോമസ് അലിയാസ് രാജൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽ ആതിര, മെമ്പർ ശ്രീ ആഷിക്ക് വലിയകത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റസിയ ഇബ്രാഹിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ലിജി റോയ്, മറ്റു മെമ്പർമാരായ ശ്രീമതി ശ്രീജ ഷാജി, ശ്രീ ലിംസൺ, ശ്രീമതി ബിന്ദു സത്യൻ, ശ്രീമതി പ്രമീള, ശ്രീമതി നസീമ ഹാരിസ്, ശ്രീ രജീഷ്, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ,ദേശീയ സമ്പാദ്യ പദ്ധതി  ഏജന്റുമാർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

October 2