കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
ഗ്രാമീണ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനവും ജനങ്ങളുടെ ജനങ്ങളുടെ ജീവവസ്തു ഉയർത്തലും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ മാതൃകാപരമായ ഭരണവുമാണ്.
ദൌത്യം
- സമഗ്ര ഗ്രാമീണ വികസനം: ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രായോഗികവും ജനക്ഷേമകരവുമായ വികസന പദ്ധതികൾ നടപ്പിലാക്കുക.
- സാമൂഹിക നീതിയും ശാക്തീകരണവും: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും സ്ത്രീകളുടെയും യുവജനങ്ങളുടെയും സ്വയംപര്യാപ്തതയും ഉറപ്പാക്കുക.
- തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ: പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി നടപ്പിലാക്കുകയും ചെറുകിട വ്യവസായങ്ങളെയും സ്വയംതൊഴിൽ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- അടിസ്ഥാന സൗകര്യ വികസനം: കുടിവെള്ളം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക.
- സുതാര്യമായ ഭരണം: ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപങ്കാളിത്തത്തോടെയുള്ള ഭരണരീതിയും സേവനങ്ങളിൽ തുടർച്ചയായ ഗുണനിലവാരവും പുലർത്തുക